Latest Updates

  ന്യൂഡൽഹി: വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിനായി ഡൽഹി സർക്കാർ കടുത്ത നിയമങ്ങൾ ആസൂത്രണം ചെയ്യുന്നു. ഒരു കുടുംബത്തിന് രണ്ട് പെട്രോൾ/ഡീസൽ വാഹനങ്ങൾ മാത്രം വാങ്ങാനാവുന്ന വിധത്തിൽ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇന്ധനം കത്തിക്കുന്ന സ്കൂട്ടറുകളും ബൈക്കുകളും നിരോധിക്കുകയും ചെയ്യാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മലിനീകരണത്തെ പ്രതിരോധിക്കാൻ തയ്യാറാക്കിയ കരട് നിർദേശത്തിലാണ് ഈ പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ നികുതി ഇളവുകൾ നൽകാൻ സർക്കാർ സജ്ജമാണെന്നും അവയുടെ വില 15% വരെ കുറയാമെന്നുമാണ് വിലയിരുത്തൽ. 2030 ഓടെ ഡൽഹിയിലെ മൊത്തം വാഹനങ്ങളിൽ 30% ഇലക്ട്രിക് വാഹനങ്ങളാകുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 2027 ഏപ്രിൽ 1 മുതൽ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഓരോ ലിറ്റർ പെട്രോളിനും 50 പൈസ അധിക സെസ് ഈടാക്കാനും സർക്കാർ ആലോചിക്കുന്നു. 2024-ൽ മാത്രം ഡൽഹിയിൽ 4.5 ലക്ഷം ഇരുചക്ര വാഹനങ്ങൾ വിൽക്കപ്പെട്ടുവെന്നും, 2022-23 കാലയളവിൽ റോഡിലെത്തിയ പുതിയ വാഹനങ്ങളിൽ 67% ഉം ഇരുചക്ര വാഹനങ്ങളാണ് എന്നതും സർക്കാരിന്റെ ആശങ്കയ്ക്ക് കാരണമായി. ഈ നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ ഡൽഹിയിലെ വായു മലിനീകരണം ഗണ്യമായി കുറയ്ക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice